തൃശൂർ: വോട്ടർ പട്ടിക പുതുക്കുന്നതിനായി ഡ്യൂട്ടിക്കെത്തിയ വനിതാ ബൂത്ത് ലെവൽ ഓഫീസർക്ക് (ബി.എൽ.ഒ.) നേരെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ചേലക്കര പത്തുടി സ്വദേശിയായ മധുവിനെ (39) യാണ് ചേലക്കര പോലീസ് അറസ്റ്റ് ചെയ്തത്.(Man arrested for insulting female BLO who came to update voter list)
തീവ്ര വോട്ടർ പട്ടിക പുതുക്കുന്നതിനായി നൽകിയ ഫോം തിരികെ വാങ്ങാൻ എത്തിയപ്പോഴാണ് വനിതാ ബി.എൽ.ഒയ്ക്ക് നേരെ പ്രതി അസഭ്യം പറഞ്ഞത്. മാനസിക വിഷമവും അപമാനവും നേരിട്ട ബി.എൽ.ഒ. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയായിരുന്നു.
ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.