തിരുവനന്തപുരം : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നുള്ള യുവതിയുടെ പരാതിയിൽ മലയാളി ക്രിക്കറ്റ് കോച്ച് അറസ്റ്റിൽ. ബെംഗളുരുവിലാണ് സംഭവം. (Malayali cricket coach arrested for sexual assault )
അറസ്റ്റിലായത് ഗോട്ടിഗരെയിലെ സ്വകാര്യ സ്‌കൂളിലെ കായിക പരിശീലകനും, ക്രിക്കറ്റ് കോച്ചുമായ അഭയ് വി മാത്യുവാണ്. പോലീസ് കേസെടുത്തതിന് പിന്നാലെ ഇയാൾ കീഴടങ്ങി.
പത്ത് വയസുകാരിക്ക് ക്രിക്കറ്റ് കോച്ചിങ് നൽകാൻ എത്തിയ ഇയാൾ യുവതിയുമായി അടുപ്പം സ്ഥാപിച്ചു. ഗർഭിണിയായപ്പോൾ മുങ്ങുകയായിരുന്നു.