മലയാളം ഉപന്യാസരചന മത്സരം

മലയാളം ഉപന്യാസരചന മത്സരം
Published on

നവംബർ ഒന്നിന് നടക്കുന്ന മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷ വാരാഘോഷത്തിന്റെയും ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ ജില്ല ഇൻഫർമേഷൻ ഓഫീസ് കണ്ണൂർ ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി മലയാളം ഉപന്യാസരചന മത്സരം സംഘടിപ്പിക്കുന്നു. വിഷയം: എന്റെ മലയാളം-യുവതയുടെ ഭാഷാലോകം. മൂന്ന് പുറത്തിൽ കവിയാത്ത, സ്വന്തം കൈപ്പടയിൽ എഴുതിയ ഉപന്യാസം ഒക്ടോബർ 27നകം prdknrcontest@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക. ഫോൺ: 7907246337

Related Stories

No stories found.
Times Kerala
timeskerala.com