Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeKeralaകുടുംബശ്രീ സി.ഡി.എസുകൾക്ക് വായ്പ

കുടുംബശ്രീ സി.ഡി.എസുകൾക്ക് വായ്പ

🎙️ Latest Podcast

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ, കുടുംബശ്രീ സി.ഡി.എസുകളിൽ നിന്നും മൈക്രോ ക്രെഡിറ്റ് വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു കുടുംബശ്രീ സി.ഡി.എസ്സിന് പരമാവധി 3 കോടി രൂപ വരെ വ്യവസ്ഥകൾക്ക് വിധേയമായി വായ്പ അനുവദിക്കും. സി.ഡി.എസ്സുകൾ അവയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന അയൽക്കൂട്ടങ്ങൾ, ജെ.എൽ.ജി കൾ എന്നിവ മുഖേന വ്യക്തിഗത ഗുണഭോക്താക്കൾക്ക് തുക വിതരണം ചെയ്യേണ്ടതാണ്. 60 ശതമാനമെങ്കിലും ഒ.ബി.സി അല്ലെങ്കിൽ മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട അംഗങ്ങളുള്ള അയൽക്കൂട്ടങ്ങൾ/ ജെ.എൽ.ജി കൾ എന്നിവയ്ക്കാണ് വായ്പ വിതരണം ചെയ്യേണ്ടത്. വരുമാനദായകമായ ഏതെങ്കിലും നിയമാനുസൃത വ്യക്തിഗത/ ഗ്രൂപ്പ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് വായ്പ വിനിയോഗിക്കണം. പ്രാഥമിക അപേക്ഷയും പദ്ധതിയുടെ വിശദാംശങ്ങളും www.ksbcdc.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്രാഥമിക അപേക്ഷ മാർച്ച് അഞ്ചാം തീയതിക്കകം കോർപ്പറേഷന്റെ ജില്ലാ/ ഉപജില്ലാ ഓഫീസുകളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കോർപ്പറേഷന്റെ ജില്ലാ/ ഉപജില്ലാ മാനേജർമാരെ ബന്ധപ്പെടണം.

 

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.