Description
Digital Voice of Kerala
Sunday, April 5, 2026

Digital Voice of Kerala
HomeKeralaകുന്ദമംഗലം സ്ഫോടനം: ഒരാൾ അറസ്റ്റിൽ; പടക്ക നിർമ്മാണത്തിന് വീട് വാടകയ്‌ക്കെടുത്ത വിഷ്ണു...

കുന്ദമംഗലം സ്ഫോടനം: ഒരാൾ അറസ്റ്റിൽ; പടക്ക നിർമ്മാണത്തിന് വീട് വാടകയ്‌ക്കെടുത്ത വിഷ്ണു കുടുങ്ങി | Kunnamangalam blast

🎙️ Latest Podcast

കോഴിക്കോട്: കുന്ദമംഗലം കുരിക്കത്തൂരിൽ വീടിനുള്ളിലെ അനധികൃത പടക്കനിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പടക്കനിർമ്മാണത്തിനായി വീട് വാടകയ്ക്കെടുത്ത മുണ്ടിക്കൽത്താഴം സ്വദേശി വിഷ്ണുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു.(Kunnamangalam blast, One who rented the house for making fire crackers have been arrested)

സ്ഫോടനത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിഷ്ണുവിനെ ശനിയാഴ്ച തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച രാവിലെയാണ് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയത്.

വിഷ്ണുവിനെ കൂടാതെ ഇയാളുടെ സുഹൃത്ത് ഹിജിത്ത് എന്നയാളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഇയാൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. ശനിയാഴ്ച രാത്രി പത്ത് മണിയോടെയുണ്ടായ ഉഗ്രസ്ഫോടനത്തിൽ രാമനാട്ടുകര സ്വദേശി രാഹുൽ മുണ്ടിക്കൽത്താഴം സ്വദേശി രാഹുൽ എന്നിവരാണ് മരിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.