Description
Digital Voice of Kerala
Saturday, March 7, 2026

Digital Voice of Kerala
HomeKeralaഎരമല്ലൂരിൽ KSRTC ബസ് അപകടത്തിൽപ്പെട്ടു: നാൽപ്പതോളം യാത്രക്കാരിൽ 23ഓളം പേർക്ക് പരിക്ക്...

എരമല്ലൂരിൽ KSRTC ബസ് അപകടത്തിൽപ്പെട്ടു: നാൽപ്പതോളം യാത്രക്കാരിൽ 23ഓളം പേർക്ക് പരിക്ക് | KSRTC

🎙️ Latest Podcast

ആലപ്പുഴ: ആലപ്പുഴ-എറണാകുളം ദേശീയപാതയിൽ എരമല്ലൂരിനും ചന്തിരൂരിനും ഇടയിൽ കെഎസ്ആർടിസി ബസ് ടോറസ് ലോറിക്ക് പിന്നിലിടിച്ച് വൻ അപകടം. ഇന്ന് പകൽ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. നാൽപ്പതോളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്.(KSRTC bus meets with accident in Eramalloor, Around forty people injured)

പരിക്കേറ്റവരിൽ 23 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും പരിക്ക് ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന പ്രാഥമിക വിവരം. ബാക്കിയുള്ളവരെ സമീപത്തെ മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻവശം പൂർണ്ണമായും തകർന്നു. അപകടം നടന്ന ഉടനെ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. തുടർന്ന് പോലീസും ആംബുലൻസുകളും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. സ്വകാര്യ വാഹനങ്ങളിലും പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.