
കെ എസ് ആർ ടി സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നവംബർ രണ്ടിന് പയ്യന്നൂരിൽ നിന്ന് ആഡംബര കപ്പൽ യാത്ര സംഘടിപ്പിക്കും (KSRTC Budget Tourism). ആദ്യം ബുക്ക് ചെയ്യുന്ന 40 പേർക്ക് അവസരം ലഭിക്കും. മുതിർന്നവർക്ക് 4780 രൂപയും അഞ്ച് മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് 2470 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഫോർട്ട് കൊച്ചിയിൽ നിന്നുമാണ് ആഡംബര കപ്പൽ യാത്ര തിരിക്കുന്നത്. ഫോൺ : 8075823384, 9745534123