തിരുവനന്തപുരം : ഇടഞ്ഞ എൻ എസ് എസിനെ അനുനയിപ്പിക്കാൻ ശ്രമിച്ച് കോൺഗ്രസ്. കെ പി സി സി നേതൃത്വം ഇവരുമായി ചർച്ച നടത്തും. കോൺഗ്രസിൻ്റെ ശ്രമം വിശ്വാസ പ്രശ്നത്തിൽ ഉറച്ച നിലപാടാണ് എടുത്തതെന്ന് എൻ എസ് എസിനെ ഓർമ്മിപ്പിക്കാനാണ്. (KPCC to hold talks with NSS)
എൻ എസ് എസ് നേതൃത്വത്തെ വിമർശിക്കില്ല എന്നും, സി പി എമ്മിൻ്റേത് ഒളിച്ചുകളി ആണെന്നും ഇവർ പറയുന്നു. അതേസമയം, ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്ത സംഭവത്തിൽ കഴിഞ്ഞ ദിവസം എൻ എസ് എസ് വിശദീകരണം നൽകിയിരുന്നു.