
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട പരസ്യ പ്രതികരണങ്ങളിൽ ഹൈക്കമാൻഡിന് അതൃപ്തി. പുനസംഘടന തീരുമാനങ്ങൾ പ്രഖ്യാപിക്കേണ്ടത് സംസ്ഥാന നേതാക്കളല്ല. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഹെക്കമാൻഡ് തീരുമാനമെടുക്കും. ചർച്ചകൾ തുടങ്ങിയിട്ടില്ലെന്നും ഹൈക്കമാൻഡ്. ചർച്ചകൾക്ക് തുടക്കമിട്ടത് കെപിസിസി അധ്യക്ഷൻ തന്നെയെന്ന് ഒരു കൂട്ടം കേരള നേതാക്കൾ ആരോപിച്ചു.
കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി യോഗത്തിൽ നിന്നും പുനഃസംഘടന വിവാദങ്ങൾ ഒഴിവാക്കിയത് ബോധപൂർവ്വം. വിവാദങ്ങളും പുനഃസംഘടനയും ചർച്ചയാവാതെയാണ് കെ.പി.സി.സി നേതൃയോഗം നടത്തിയത്. ചർച്ചയായത് അടുത്ത മാസത്തെ പരിപാടികൾ മാത്രം. ഓൺലൈനിൽ ആണ് കെപിസിസി നേതൃയോഗം ചേർന്നത്.