കെ പി സി സി പുനഃസംഘടന പട്ടിക പ്രസിദ്ധീകരിച്ചു ; സന്ദീപ് വാര്യര്‍ ഉൾപ്പടെ 58 ജനറൽ സെക്രട്ടറിമാർ |KPCC

ബിജെപിയിൽ നിന്ന് എത്തിയ സന്ദീപ് വാര്യർ ജനറൽ സെക്രട്ടറി.
congress
Published on

ഡൽഹി : കെപിസിസിക്ക് വീണ്ടും ജംബോ കമ്മിറ്റി. പുനഃസംഘടനാ പട്ടിക ഹൈക്കമാൻഡ് പുറത്തുവിട്ടു. 58 ജനറൽ സെക്രട്ടറിമാരും, 13 വൈസ് പ്രസിഡന്റുമാരും പുതിയ പട്ടികയിൽ. പുതുക്കിയ രാഷ്ട്രീയകാര്യ സമിതിയിൽ 6 പേർ കൂടി.

ബിജെപിയിൽ നിന്ന് എത്തിയ സന്ദീപ് വാര്യർ ജനറൽ സെക്രട്ടറി.വി.എ. നാരായണൻ ആണ് ട്രഷറർ. എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ.ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ് എന്നിവരെ രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തി.

പന്തളം സുധാകരൻ, സി.പി.മുഹമ്മദ്, എ.കെ. മണി എന്നിവരും പുതിയ രാഷ്ട്രീയകാര്യ സമിതി അംഗങ്ങളാണ്. ടി.ശരത്ചന്ദ്ര പ്രസാദ്, ഹൈബി ഈഡൻ, പാലോട് രവി, വി.ടി.ബൽറാം, വി.പി. സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി. സുഗതൻ, രമ്യ ഹരിദാസ്, എം.ലിജു, എ.എ.ഷുക്കൂർ, എം.വിൻസന്റ്, റോയ് കെ.പൗലോസ്, ജയ്സൺ ജോസഫ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാരിയർ ജനറൽ സെക്രട്ടറിയായി പട്ടികയിൽ ഇടംപിടിച്ചു. കെപിസിസി സെക്രട്ടറിമാരെ പ്രഖ്യാപിക്കാതെയാണ് ഭാരവാഹി പട്ടിക ദേശീയ നേതൃത്വം പുറത്തിറക്കിയിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com