KPCC : K മുരളീധരൻ മുന്നോട്ട് വച്ച ഒറ്റപ്പേരും തഴഞ്ഞു : KPCC പുനഃസംഘടനയിൽ അതൃപ്തി പുകയുന്നു

കെ എം ഹാരിസിനെയാണ് ഒഴിവാക്കിയിരിക്കുന്നത്.
KPCC reorganization controversy
Published on

തിരുവനന്തപുരം : കെ പി സി സി പുനഃസംഘടനയിൽ അകെ അതൃപ്തി പുകയുകയാണ്. കെ മുരളീധരൻ പിന്തുണച്ച ഒറ്റപ്പേരും തഴഞ്ഞിരിക്കുകയാണ്. കെ എം ഹാരിസിനെയാണ് ഒഴിവാക്കിയിരിക്കുന്നത്. ഇതിലാണ് അദ്ദേഹം അതൃപ്തി രേഖപ്പെടുത്തിയത്. കെ എം ഹാരിസ് ന്യൂനപക്ഷ സെൽ വൈസ് ചെയർമാനാണ്. (KPCC reorganization controversy)

അതേസമയം, ചാണ്ടി ഉമ്മനെ കെ പി സി സി പുനഃസംഘടനയിൽ തഴഞ്ഞെന്ന് അനുകൂലികൾ. നടപടിയിൽ ഇവർ അതൃപ്തി പ്രകടിപ്പിച്ചു. കെ പി സി സി ഭാരവാഹി ആക്കാത്തതിൽ ആണ് പ്രതിഷേധം. ജനറൽ സെക്രട്ടറിയോ വൈസ് പ്രസിഡന്‍റോ ആകുമെന്ന് പ്രതീക്ഷിച്ചിരുന്നു.

അതേസമയം, ഇന്നലെ ചാണ്ടി ഉമ്മൻ തന്നെ യൂത്ത് കോൺഗ്രസ് സ്ഥാനത്ത് നിന്ന് നീക്കിയതിൽ പ്രതികരിച്ചിരുന്നു. അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത് എന്നായിരുന്നു അദ്ദേഹത്തിൻ്റെ ആരോപണം. കെ പി സി സി പുറത്ത് വിട്ടത് ജംബോ പട്ടികയാണ്. ഇതിൽ 13 വൈസ് പ്രസിഡന്‍റുമാരും, 58 ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്നു.

Related Stories

No stories found.
Times Kerala
timeskerala.com