തിരുവനന്തപുരം : ചാണ്ടി ഉമ്മനെ കെ പി സി സി പുനഃസംഘടനയിൽ തഴഞ്ഞെന്ന് അനുകൂലികൾ. നടപടിയിൽ ഇവർ അതൃപ്തി പ്രകടിപ്പിച്ചു. കെ പി സി സി ഭാരവാഹി ആക്കാത്തതിൽ ആണ് പ്രതിഷേധം. (KPCC reorganization controversy)
ജനറൽ സെക്രട്ടറിയോ വൈസ് പ്രസിഡന്‍റോ ആകുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതേസമയം, ഇന്നലെ ചാണ്ടി ഉമ്മൻ തന്നെ യൂത്ത് കോൺഗ്രസ് സ്ഥാനത്ത് നിന്ന് നീക്കിയതിൽ പ്രതികരിച്ചിരുന്നു. അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത് എന്നായിരുന്നു അദ്ദേഹത്തിൻ്റെ ആരോപണം.
കെ പി സി സി പുറത്ത് വിട്ടത് ജംബോ പട്ടികയാണ്. ഇതിൽ 13 വൈസ് പ്രസിഡന്‍റുമാരും, 58 ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്നു.