

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ്സിന്റെ സംഘടനാപരമായ കാര്യങ്ങൾ ക്രോഡീകരിക്കുന്നതിനായി കെ.പി.സി.സി.ക്ക് 17 അംഗ കോർ കമ്മിറ്റി നിലവിൽ വന്നു. ഡൽഹിയിൽ നടന്ന ചർച്ചയിലാണ് ഇത് സംബന്ധിച്ച നിർണായക തീരുമാനമുണ്ടായത്.(KPCC has formed a 17-member core committee, Deepa Dasmunsi as the convener)
ദീപ ദാസ് മുൻഷിയാണ് കോർ കമ്മിറ്റിയുടെ കൺവീനർ. മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, ഷാനിമോൾ ഉസ്മാൻ എന്നിവർ സമിതിയിലുണ്ട്.
കെ.പി.സി.സി. അധ്യക്ഷൻ, പ്രതിപക്ഷ നേതാവ് എന്നിവരുൾപ്പെടെയുള്ളവരാണ് കമ്മിറ്റിയിലെ മറ്റ് പ്രധാന അംഗങ്ങൾ. കേരളത്തിലെ കോൺഗ്രസ് പ്രവർത്തനങ്ങളിൽ കൂട്ടായ തീരുമാനങ്ങളെടുക്കുക എന്നതാണ് കോർ കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം.
ഈ കോർ കമ്മിറ്റി ആഴ്ചയിൽ യോഗം ചേർന്ന് കേരളത്തിലെ കോൺഗ്രസ്സുമായി ബന്ധപ്പെട്ട് കൂട്ടായ തീരുമാനങ്ങൾ എടുക്കണമെന്നാണ് ഹൈക്കമാൻഡിന്റെ നിർദ്ദേശം.