Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeKerala'ആവേശം നന്നല്ല ബാലാ': കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹത്തെ കുറിച്ച് KP...

‘ആവേശം നന്നല്ല ബാലാ’: കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹത്തെ കുറിച്ച് KP ശശികല | Kumbh Mela

🎙️ Latest Podcast

കൊച്ചി: കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയും സുഹൃത്തും കേരളത്തിൽ വെച്ച് വിവാഹിതരായ സംഭവത്തിൽ രൂക്ഷവിമർശനവുമായി കെ.പി. ശശികല. വിവാഹത്തിന് നിയമപരമായ സാധുതയില്ലെന്നും ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അവർ ചൂണ്ടിക്കാട്ടി.(KP Sasikalaa on the wedding of the viral girl at Kumbh Mela)

സി.പി.എം നേതാക്കളുടെ നേതൃത്വത്തിൽ നടന്ന ഈ വിവാഹത്തിൽ ഗുരുതരമായ നിയമലംഘനങ്ങളുണ്ടെന്നാണ് ശശികലയുടെ പ്രധാന വാദം. വിവാഹിതയായ മൊണാലിസയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് ശശികല ആരോപിക്കുന്നു. പെൺകുട്ടിയുടെ അമ്മയുടെ അവകാശവാദമെന്ന പേരിൽ ആധാർ കാർഡിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രായത്തെക്കുറിച്ച് അവർ സംശയം ഉന്നയിക്കുന്നത്.

ഹിന്ദു മാരേജ് ആക്ട് പ്രകാരം വിവാഹം നടക്കണമെങ്കിൽ ഇരുവരും ഹിന്ദുക്കളായിരിക്കണം. അല്ലാത്തപക്ഷം സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യണം. ഇതിൽ ഏതാണ് നടന്നതെന്ന് വ്യക്തമാക്കണമെന്നും യുവാവ് മതം മാറിയിട്ടുണ്ടോ എന്നും ശശികല ചോദിക്കുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.