Times Kerala

 കോ​ട്ട​യം പാ​സ്‌​പോ​ര്‍​ട്ട് സേ​വാ കേ​ന്ദ്രം ഉ​ട​ന്‍ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് കേ​ന്ദ്രം

 
 കോ​ട്ട​യം പാ​സ്‌​പോ​ര്‍​ട്ട് സേ​വാ കേ​ന്ദ്രം ഉ​ട​ന്‍ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് കേ​ന്ദ്രം
ന്യൂ​ഡ​ല്‍​ഹി: കെ​ട്ടി​ട​ത്തി​ന്‍റെ ബ​ല​ക്ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി താ​ല്‍​ക്കാ​ലി​ക​മാ​യി പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​ച്ച കോ​ട്ട​യം പാ​സ്‌​പോ​ര്‍​ട്ട് സേ​വാ കേ​ന്ദ്രം മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ല്‍ ഉ​ട​ന്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ.​എ​സ്. ജ​യ​ശ​ങ്ക​ര്‍. തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി​യെ ആ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പാ​ര്‍​ല​മെ​ന്‍റി​ല്‍ റൂ​ള്‍ 377 പ്ര​കാ​രം തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി സ​ബ്മി​ഷ​ന്‍ അവതരിപ്പിച്ചതിനുശേഷം  അ​ദ്ദേ​ഹം മ​ന്ത്രി​യെ നേ​രി​ല്‍ ക​ണ്ട​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.  വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​നെ​യും ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് എം​പി സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ചീ​ഫ് പാ​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ ഓ​ഫ് ഇ​ന്ത്യ ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. 

കോ​ട്ട​യ​ത്ത് നി​ല​വി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു കൊ​ണ്ടി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ബ​ല​ക്ഷ​യം സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് വ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​പേ​ക്ഷ​ക​രോ​ട് താ​ല്‍​കാ​ലി​ക​മാ​യി മ​റ്റ് മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളെ സ​മീ​പി​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ച​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Related Topics

Share this story