എൻഎം വിജയൻ്റെ മരുമകളുടെ ആത്മഹത്യാശ്രമം; പ്രതികരണവുമായി കെകെ ശൈലജ |kk shailaja

കോൺഗ്രസിനെതിരെ വിമർശിച്ചായിരുന്നു ആത്മഹത്യാ കുറിപ്പ്.
kk shailaja
Published on

തിരുവനന്തപുരം : വയനാട് മുൻ ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരുമകളുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം നേതാവ് കെകെ ശൈലജ. സംഭവത്തിൽ വിശദമായ അന്വേഷണം ഉണ്ടാകണം.

കോൺഗ്രസിനെതിരെ വിമർശിച്ചായിരുന്നു ആത്മഹത്യാ കുറിപ്പ്. സ്വന്തം അണികളോട് പോലും വിശ്വാസ്യത ഇല്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറി. ഒരു കുടുംബത്തിൽ കൂടുതൽ ആളുകൾ കോൺഗ്രസിന് എതിരെ ആരോപണം ഉന്നയിക്കുന്നു എന്നുള്ളത് വളരെ ഗൗരവകരമാണെന്നും കെകെ ശൈലജ പറഞ്ഞു.

അതേസമയം, കുറച്ചു വ്യക്തികൾ ചേർന്ന് തങ്ങളെയും പാർട്ടിയെയും നശിപ്പിച്ചുവെന്ന് എൻ എം വിജയൻറെ മരുമകൾ പത്മജ. കുറച്ച് ദിവസങ്ങളായി നേരിടുന്നത് കടുത്ത മാനസിക സമ്മർദമാണ്. കെ പി സി സി നേതൃത്വം തന്ന വാക്ക് മാറ്റുകയാണ് ചെയ്യുന്നത്. ബാധ്യതകൾ ഒറ്റയ്ക്ക് തീർക്കാൻ കഴിയുന്നില്ലെന്നും കുട്ടികൾ ഉള്ളത്കൊണ്ട് മാത്രമാണ് ഇത്രയും നാൾ പിടിച്ചു നിന്നതെന്നും പത്മജ പ്രതികരിച്ചു.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പത്മജ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടൻ തന്നെ ബത്തേരിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുടുംബത്തിൻറെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നതിൽ നിന്ന് കോൺഗ്രസ് പിന്മാറി എന്ന് ആരോപിച്ച ശേഷമാണ് ആത്മഹത്യാശ്രമം. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com