KFC വായ്പാ തട്ടിപ്പ് പരാതി : PV അൻവറിൻ്റെ വീട്ടിൽ ED റെയ്ഡ് | ED

ഈ കേസ് നിലവിൽ വിജിലൻസ് അന്വേഷിക്കുന്നുണ്ട്.
KFC വായ്പാ തട്ടിപ്പ് പരാതി : PV അൻവറിൻ്റെ വീട്ടിൽ ED റെയ്ഡ് | ED
Published on

മലപ്പുറം: പി.വി. അൻവറിൻ്റെ മലപ്പുറത്തെ വീട്ടിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഇന്ന് രാവിലെ പരിശോധന തുടങ്ങി. കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (കെ.എഫ്.സി.) നിന്ന് വായ്പയെടുത്തതുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലാണ് പരിശോധന.(KFC loan fraud complaint, ED raids PV Anvar's house)

ഒരേ സ്ഥലത്തിൻ്റെ രേഖകൾ ഉപയോഗിച്ച് പി.വി. അൻവർ രണ്ട് വായ്പകൾ എടുത്തു എന്നാണ് പരാതി. 2015-ലാണ് പി.വി. അൻവറും സഹായി സിയാദും ചേർന്ന് കെ.എഫ്.സിയിൽ നിന്ന് 12 കോടി രൂപ കടമെടുത്തത്.

ഈ കേസ് നിലവിൽ വിജിലൻസ് അന്വേഷിക്കുന്നുണ്ട്. അൻവറിൻ്റെ ഉടമസ്ഥതയിലുള്ള സിൽസില പാ‍ർക്കിൽ കഴിഞ്ഞ ദിവസം വിജിലൻസ് പരിശോധന നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇ.ഡി.യും പരിശോധനക്കായി എത്തിയിരിക്കുന്നത്. പി.വി. അൻവറിൻ്റെ വീട്ടിൽ മാത്രമല്ല, സഹായി സിയാദിൻ്റെ വീട്ടിലും ഇ.ഡി. പരിശോധന തുടരുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com