Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKerala'കേരളം ഒരു സംസ്ഥാനമാണ്, പ്രത്യേക രാജ്യമല്ല': നേറ്റിവിറ്റി കാർഡ് ബില്ലിനെതിരെ പ്രകാശ്...

‘കേരളം ഒരു സംസ്ഥാനമാണ്, പ്രത്യേക രാജ്യമല്ല’: നേറ്റിവിറ്റി കാർഡ് ബില്ലിനെതിരെ പ്രകാശ് ജാവ്ദേക്കർ | Nativity Card Bill

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ നേറ്റിവിറ്റി കാർഡ് ബില്ലിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി രംഗത്ത്. അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് പ്രകാശ് ജാവ്‌ദേക്കർ ആരോപിച്ചു.(Kerala is a state, Prakash Javadekar against Nativity Card Bill)

പൗരത്വവുമായി ബന്ധപ്പെട്ട രേഖകൾ നൽകാനുള്ള അവകാശം കേന്ദ്രസർക്കാരിന് മാത്രമാണ്. കേരളം ഒരു സംസ്ഥാനം മാത്രമാണെന്നും പ്രത്യേക രാജ്യമല്ലെന്നും സർക്കാർ ഓർക്കണമെന്ന് ജാവ്‌ദേക്കർ പ്രതികരിച്ചു. കേന്ദ്ര നിയമങ്ങളെ മറികടന്ന് വോട്ടർ പട്ടികയിലും മറ്റും കൃത്രിമം കാണിക്കാനാണ് സർക്കാർ ഈ കാർഡ് വഴി ശ്രമിക്കുന്നതെന്നും ബി.ജെ.പി ആരോപിക്കുന്നു.

കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന പൗരത്വ ഭേദഗതി നിയമങ്ങളിലും, വോട്ടർ പട്ടിക പരിഷ്കരണത്തിലും ജനങ്ങൾക്കിടയിലുള്ള ആശങ്ക പരിഹരിക്കാനാണ് സംസ്ഥാന സർക്കാർ ഈ ബില്ല് കൊണ്ടുവരുന്നത്. കഴിഞ്ഞ മന്ത്രിസഭാ യോഗം ബില്ലിന് അംഗീകാരം നൽകിയിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.