തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഏപ്രിൽ മാസത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.(Kerala Gold price stays the same today )
ഗ്രാമിന് 13,835 രൂപ എന്ന നിലയിലും, പവന് 1,10,680 രൂപ എന്ന നിലയിലും തന്നെയാണ് ഇന്നും വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. സ്വർണ്ണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾ പ്രകടമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്.
അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളും ആഗോളതലത്തിൽ സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. സംസ്ഥാനത്ത് വെള്ളി വിലയിലും ഇന്ന് മാറ്റമില്ല.

