തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തി. ഒറ്റയടിക്ക് പവന് 1280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 90,680 രൂപയായി. ഗ്രാമിന് 160 രൂപ കുറഞ്ഞ് 11,335 രൂപയാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയിലെ കനത്ത ഇടിവാണ് രാജ്യത്തെ സ്വർണ വിലയെ സ്വാധീനിച്ചത്.(Kerala Gold price lowered, know about today's rate)
ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും ഇന്ത്യയിലെ വിലയിൽ പ്രതിഫലിക്കും. ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണ്ണവിലയെ സ്വാധീനിക്കും.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനാൽ ആഗോള ചലനങ്ങൾ ഇന്ത്യൻ വിപണിയിൽ നേരിട്ട് സ്വാധീനം ചെലുത്തും.