കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർധന. ഒരു പവന് 520 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 94,200 രൂപയായി. ഗ്രാമിന് 65 രൂപ വർധിച്ച് 11,775 രൂപയാണ് നിലവിലെ വില.(Kerala Gold price hiked, know about today's rate)
രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വർണവില ഒരു പവന് 94,000 രൂപയ്ക്ക് മുകളിൽ എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 2,000 രൂപയിലധികം വർധിച്ച പവൻ വില ഇന്നലെ 120 രൂപ കുറഞ്ഞിരുന്നു.
നവംബർ 13-ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. അതിനുശേഷം വില കുറയുകയായിരുന്നു.