Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKeralaകേരളം, കേരളം എന്നുറക്കെ വിളിച്ച് എം പിമാർ: അതിവേഗ റെയിൽവേയിൽ കേരളത്തിന്...

കേരളം, കേരളം എന്നുറക്കെ വിളിച്ച് എം പിമാർ: അതിവേഗ റെയിൽവേയിൽ കേരളത്തിന് നിരാശ, ധാതു ഇടനാഴിയിൽ പ്രതീക്ഷ | Union Budget 2026-27

🎙️ Latest Podcast

തിരുവനന്തപുരം: രാജ്യം കാത്തിരുന്ന കേന്ദ്ര ബജറ്റിൽ വമ്പൻ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ഏഴ് പുതിയ അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചതാണ് റെയിൽവേ മേഖലയിലെ പ്രധാന ഹൈലൈറ്റ്. എന്നാൽ, ഈ പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തിയില്ല.(Kerala disappointed regarding high-speed railway in Union Budget 2026-27)

7 അതിവേഗ റെയിൽ ഇടനാഴികൾ മുംബൈ – പൂനെ, പൂനെ – ഹൈദരാബാദ്, ഹൈദരാബാദ് – ബെംഗളൂരു, ഹൈദരാബാദ് – ചെന്നൈ, ചെന്നൈ – ബെംഗളൂരു, ഡൽഹി – വാരാണസി, വാരാണസി – സിലിഗുരി എന്നിവയാണ്. പദ്ധതി പ്രഖ്യാപനത്തിനിടെ എം.പിമാർ ‘കേരളം… കേരളം’ എന്ന് വിളിച്ചുപറഞ്ഞ് രംഗത്തെത്തി.

റെയിൽവേയിൽ നിരാശയുണ്ടായെങ്കിലും കേരളത്തിന് ആശ്വാസമായി ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷന്റെ ഭാഗമായുള്ള പ്രഖ്യാപനം വന്നു. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള ധാതു ഇടനാഴി പദ്ധതിക്കായി 40,000 കോടി രൂപ നീക്കിവെച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.