HomeKeralaജൂൺ 15 മുതൽ സ്ത്രീകൾക്ക് KSRTCയിൽ സൗജന്യ യാത്ര, വയോജന വകുപ്പ്,...

ജൂൺ 15 മുതൽ സ്ത്രീകൾക്ക് KSRTCയിൽ സൗജന്യ യാത്ര, വയോജന വകുപ്പ്, ‘ആശ’മാർക്ക് 3000 രൂപയുടെ വർദ്ധനവ്, ഗണ്മാൻ്റെ മർദ്ദനത്തിൽ പുനരന്വേഷണം: ആദ്യ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി VD സതീശൻ | Kerala CM VD Satheesan

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ നിർണ്ണായക പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. യു.ഡി.എഫ് മുന്നോട്ടുവെച്ച പ്രധാന തിരഞ്ഞെടുപ്പ് ഗ്യാരണ്ടികളിൽ രണ്ടെണ്ണം ഉടൻ നടപ്പിലാക്കുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നതാണ് ഒന്നാമത്തെ പ്രധാന പ്രഖ്യാപനം. വയോജനങ്ങൾക്കായി ഒരു പ്രത്യേക മന്ത്രാലയം രാജ്യത്ത് തന്നെ ആദ്യമായാണ് രൂപീകരിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.(Kerala CM VD Satheesan First Cabinet Decisions Free KSRTC Travel Women Asha Workers Honorarium Hike)

ഒരു സമൂഹം പരിഷ്കൃതമാകണമെങ്കിൽ അവിടുത്തെ മുതിർന്ന പൗരന്മാരെയും വയോജനങ്ങളെയും കൃത്യമായി സംരക്ഷിക്കണം. വയോജന വകുപ്പ് രൂപീകരണത്തിന് പിന്നിൽ സർക്കാരിന് സ്വപ്നതുല്യമായ ലക്ഷ്യങ്ങളുണ്ട്, മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി യു.ഡി.എഫ് പ്രഖ്യാപിച്ച മറ്റൊരു പ്രധാന ഗ്യാരണ്ടിയായ കെ.എസ്.ആർ.ടി.സിയിലെ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര ജൂൺ 15 മുതൽ സംസ്ഥാനത്ത് ഔദ്യോഗികമായി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

മുൻപ് സമരവേദിയിൽ വെച്ച് താൻ നൽകിയ ഉറപ്പ് പാലിച്ചുകൊണ്ട് ആശാ വർക്കർമാരുടെ ഓണറേറിയത്തിൽ 3,000 രൂപയുടെ വർദ്ധനവ് വരുത്താൻ ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ ആശാ വർക്കർമാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന 9,000 രൂപ ഇതോടെ 12,000 രൂപയായി ഉയരും. ഓണറേറിയം 21,000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുൻപ് ആശാ വർക്കർമാർ നടത്തിയ സമരവേദിയിൽ വെച്ച്, യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഇതിൽ തീരുമാനമെടുക്കുമെന്ന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു. ആ വാക്കാണ് ഇപ്പോൾ പാലിക്കപ്പെട്ടിരിക്കുന്നത്.

ആദ്യഘട്ടം എന്ന നിലയിലാണ് ഈ പ്രഖ്യാപനമെന്നും ആശാ വർക്കർമാരുടെ വിരമിക്കൽ ആനുകൂല്യങ്ങളിൽ മാറ്റം വരുത്തുമെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് തുക ഇനിയും വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അംഗൻവാടി ജീവനക്കാരുടെ പ്രശ്നങ്ങളിലും സർക്കാർ ആദ്യ യോഗത്തിൽ തന്നെ ഇടപെട്ടു. അംഗൻവാടി ടീച്ചർമാർ, ഹെൽപ്പർമാർ എന്നിവർക്ക് പുറമെ പ്രീ-പ്രൈമറി അധ്യാപകർ, സ്കൂളുകളിലെ പാചക തൊഴിലാളികൾ എന്നിവരുടെ വേതനത്തിൽ 1,000 രൂപ വീതം വർദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇത് വലിയൊരു തുകയല്ലെന്ന് തനിക്കറിയാമെന്നും എന്നാൽ സാധാരണക്കാരായ ജീവനക്കാരെ ചേർത്തുപിടിക്കാനുള്ള സർക്കാരിന്റെ ആത്മാർത്ഥമായ ശ്രമത്തിന്റെ ഭാഗമാണിതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് – കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ നിർണ്ണായക പ്രഖ്യാപനമുണ്ടായത്. കേസ് അട്ടിമറിക്കാൻ മുൻപ് ശ്രമം നടന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഒരു പ്രത്യേക പോലീസ് സംഘം കേസ് പുനരന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Story Summary

In his first press conference after the first Cabinet meeting, Kerala CM VD Satheesan announced major decisions including free KSRTC travel for women from June 15 and the formation of a first-of-its-kind Department for Senior Citizens. He also fulfilled his pre-poll promise by hiking the honorarium of ASHA workers by ₹3,000 and providing a ₹1,000 hike for Anganwadi and pre-primary staff.

WhatsApp Channel Banner

Latest updates

പത്തനംതിട്ടയിൽ ടെറസിൽ ഷട്ടിൽ കളിക്കുന്നതിനിടെ കാൽവഴുതി വീണ് 13-കാരന്...

പത്തനംതിട്ട: പത്തനംതിട്ട പന്തളത്തിന് സമീപം കളിക്കുന്നതിനിടെ ടെറസിൽ നിന്ന് താഴേക്ക് വീണ് 13 വയസുകാരൻ ദാരുണമായി മരണപ്പെട്ടു (Boy dies terrace fall accident today). തട്ട പടുവുങ്കൽ മേലേമുറി വിനോദ് ഭവനിൽ...

‘മമ്മൂക്കയ്ക്കൊപ്പം നോമിനേഷനിൽ വന്നതുതന്നെ വലിയ കാര്യം, അതിൽക്കൂടുതൽ ആഗ്രഹിച്ചിരുന്നില്ല’:...

കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്കാര നിർണ്ണയത്തിന്റെ അവസാന ഘട്ടത്തിൽ മികച്ച നടനുള്ള മത്സരത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം തന്റെ പേരും പരിഗണിക്കപ്പെട്ടതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് യുവതാരം ആസിഫ് അലി (Asif ali interview...

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഉപഭോഗം...

തിരുവനന്തപുരം: കടുത്ത ചൂടിനെത്തുടർന്ന് വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നും (18.07.2026) ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കെ.എസ്.ഇ.ബി (KSEB) അറിയിച്ചു (Load shedding kerala). മുൻ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ...

“മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല, അതൊരു ശീലമാണ്”: ദേശീയ...

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണ്ണയത്തിൽ മികച്ച നേട്ടം കൈവരിച്ച മലയാള ചലച്ചിത്ര പ്രവർത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ (National film awards). ദേശീയ പുരസ്‌കാര തിളക്കത്തിൽ മലയാള സിനിമ ഒരിക്കൽക്കൂടി...

ഭർത്താവിനെ ഉറക്കഗുളിക നൽകി മയക്കി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നു;...

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഭർത്താവിനെ പാലിൽ ഉറക്കഗുളിക നൽകി മയക്കിക്കിടത്തിയ ശേഷം, വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും പോലീസ് പിടിയിലായി (Wife kills husband with snakebite). ഉത്തർപ്രദേശിലെ മീററ്റിലുള്ള (Meerut)...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...