രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റ് ഇന്ന്: 'സ്വപ്ന ബജറ്റല്ല, ഇത് എല്ലാവർക്കും ഇഷ്ടപ്പെടുന്ന പ്രായോഗിക ബജറ്റ്' എന്ന് ധനമന്ത്രി, KN ബാലഗോപാൽ നിയമസഭയിൽ, ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ ? ഉറ്റുനോക്കി കേരളം| Kerala Budget 2026

കാർഷിക-മത്സ്യ മേഖലകളിലെ കുതിപ്പ്
1
1
Updated on

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, നിർണ്ണായകമായ ആറാം ബജറ്റ് ഇന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. വികസനത്തിനും ക്ഷേമത്തിനും ഒരുപോലെ ഊന്നൽ നൽകുന്ന ഒരു 'ബാലൻസിംഗ് ആക്ട്' ആയിരിക്കും ഇത്തവണത്തെ ബജറ്റെന്നാണ് സൂചന.(Kerala Budget 2026, The second Pinarayi government's final budget today, Will there be any popular announcements?)

സംസ്ഥാനത്തിന്റെ സാമ്പത്തിക ദിശ നിർണ്ണയിക്കുന്ന 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണത്തിനായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിലെത്തി. ബജറ്റ് അവതരണത്തിന് മുന്നോടിയായി ഉദ്യോഗസ്ഥരിൽ നിന്ന് ബജറ്റ് രേഖകൾ അടങ്ങിയ പെട്ടി ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, ഇത് വെറുമൊരു സ്വപ്ന ബജറ്റല്ലെന്നും എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള പ്രായോഗികമായ ഒന്നായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ബജറ്റായിരിക്കില്ല ഇത്. മറിച്ച്, നടപ്പിലാക്കാൻ സാധിക്കുന്ന പ്രായോഗിക പദ്ധതികൾക്കാണ് ഊന്നൽ നൽകിയിരിക്കുന്നത്. കഴിഞ്ഞ ബജറ്റുകളിലെ നല്ല വശങ്ങൾ തുടരും. കേരളത്തിന്റെ വികസനത്തെ മുന്നോട്ട് കൊണ്ടുപോകുന്നതും നല്ലൊരു നാടിനെ പടുത്തുയർത്താൻ സഹായിക്കുന്നതുമായ ഒരു സമ്പൂർണ്ണ ബജറ്റായിരിക്കുമിത്. സാധാരണക്കാരുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനൊപ്പം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതികളും ബജറ്റിലുണ്ടാകും.

വിദേശത്തേക്ക് ആളുകൾ പോകുമ്പോഴും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് അത് ഗുണകരമാകുന്ന രീതിയിൽ മാറ്റങ്ങൾ വരണം. സംസ്ഥാനത്തിന് സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റും കെ.എൻ. ബാലഗോപാലിന്റെ തുടർച്ചയായ ആറാമത്തെ ബജറ്റുമാണ് ഇന്ന് അവതരിപ്പിക്കുന്നത്. ബജറ്റ് രേഖകളുമായി ധനമന്ത്രി ഉടൻ നിയമസഭയിലെത്തും. രാവിലെ ഒൻപത് മണിക്ക് സഭയിൽ ബജറ്റ് അവതരണം ആരംഭിക്കും.

പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമായി സർക്കാർ ജീവനക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'അഷ്വേർഡ് പെൻഷൻ' പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യാപനം ഈ ബജറ്റിലുണ്ടായേക്കും. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ക്ഷേമ പെൻഷൻ കുടിശ്ശിക തീർക്കുന്നതിനും തുക വർദ്ധിപ്പിക്കുന്നതിനുമുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ട്. വിഴിഞ്ഞം തുറമുഖ അനുബന്ധ വികസന പദ്ധതികൾക്കും അതിവേഗ പാതകൾക്കും ബജറ്റിൽ പ്രത്യേക പരിഗണന ലഭിച്ചേക്കും.

ബജറ്റിന് മുന്നോടിയായി പുറത്തുവിട്ട 2024-25 സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം സംസ്ഥാനം സമ്മിശ്രമായ സാമ്പത്തിക സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദന വളർച്ചാ നിരക്ക് മുൻവർഷത്തെ 6.73 ശതമാനത്തിൽ നിന്ന് 6.19 ശതമാനമായി കുറഞ്ഞു.

കടമെടുപ്പ് നിരക്കിൽ ആശ്വാസകരമായ കുറവുണ്ടായതായി ധനമന്ത്രി അവകാശപ്പെടുമ്പോഴും, വരുമാനവും ചെലവും ഒരുപോലെ വർദ്ധിക്കുന്നത് വെല്ലുവിളിയായി തുടരുന്നു. സർക്കാർ ജീവനക്കാരോട് നീതികേട് കാണിക്കില്ല. ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിൽ ആശാവഹമായ മാറ്റങ്ങളാണ് ഉണ്ടായത് എന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.

ബജറ്റിന് മുന്നോടിയായി സഭയിൽ വെച്ച സാമ്പത്തിക അവലോകന റിപ്പോർട്ട് സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുന്നതിന്റെ കൃത്യമായ സൂചനകൾ നൽകുന്നു. സംസ്ഥാനത്തിന്റെ ആകെ ആഭ്യന്തര ഉത്പാദനം 9.3 ശതമാനത്തിൽ നിന്ന് 9.97 ശതമാനമായി ഉയർന്നു. സംസ്ഥാനത്തിന്റെ മൊത്തം വരുമാനം 1,24,861.07 കോടി രൂപയായി വർദ്ധിച്ചു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 0.3 ശതമാനത്തിന്റെ വളർച്ചയാണ്.

സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ 2.7 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കാർഷിക-മത്സ്യ മേഖലകളിലെ കുതിപ്പ്പ്രാഥമിക മേഖലകളിൽ ഉണ്ടായ ഉണർവ് സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ തുണയായിട്ടുണ്ട്. കാർഷിക മേഖലയിൽ വളർച്ചാ നിരക്ക് 1.25 ശതമാനത്തിൽ നിന്നും 2.14 ശതമാനമായി ഉയർന്നു. മത്സ്യമേഖലയിൽ കഴിഞ്ഞ വർഷത്തെ നെഗറ്റീവ് വളർച്ചയിൽ നിന്ന് അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി 10.55 ശതമാനം വളർച്ച കൈവരിച്ചു.

സംസ്ഥാനത്തിന്റെ ആഭ്യന്തര വളർച്ചാ നിരക്ക് മികച്ചതാണെങ്കിലും കേന്ദ്രത്തിൽ നിന്നുള്ള വിഹിതത്തിലുണ്ടായ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കേന്ദ്ര വിഹിതത്തിൽ 6.15 ശതമാനത്തിന്റെ കുറവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വെല്ലുവിളി അതിജീവിച്ചു കൊണ്ടുള്ള പ്രഖ്യാപനങ്ങളായിരിക്കും ബജറ്റിൽ ധനമന്ത്രി ഇന്ന് നടത്തുക. കേന്ദ്രത്തിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾക്കിടയിലും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന മേഖലകളിൽ കുറഞ്ഞ നികുതിഭാരവും കൂടുതൽ ആനുകൂല്യങ്ങളും നൽകി തെരഞ്ഞെടുപ്പിനെ നേരിടുക എന്ന രാഷ്ട്രീയ ദൗത്യം കൂടിയാണ് ഇന്ന് ധനമന്ത്രിക്ക് മുന്നിലുള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com