വയലാർ അവാർഡ് സ്വന്തമാക്കി അശോകൻ ചരുവിലിൻ്റെ ‘കാട്ടൂർക്കടവ്’ | Kattoorkadavu by ASHOKAN CHARUVIL

1977 മുതൽ സാഹിത്യ മേഖലയിലെ മികച്ച കൃതിക്ക് പുരസ്ക്കാരം നൽകി വരുന്നു.
വയലാർ അവാർഡ് സ്വന്തമാക്കി അശോകൻ ചരുവിലിൻ്റെ ‘കാട്ടൂർക്കടവ്’ | Kattoorkadavu by ASHOKAN CHARUVIL
Published on

തിരുവനന്തപുരം: വയലാർ അവാർഡ് സ്വന്തമാക്കി അശോകൻ ചരുവിലിൻ്റെ കാട്ടൂർക്കടവ്. പുരസ്ക്കാരം ഒരു ലക്ഷം രൂപയും, കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശില്പവുമടങ്ങുന്നതാണ്.(Kattoorkadavu by ASHOKAN CHARUVIL)

ഈ കൃതി പെടുന്നത് മലയാളത്തിലെ രാഷ്ട്രീയ നോവലുകളുടെ ഗണത്തിലാണ്. കാട്ടൂർക്കടവിൻ്റെ പശ്ചാത്തലം മഹാപ്രളയത്തിൽ തകർന്ന ഒരു ഗ്രാമവും അവിടുത്തെ ജീവിതാപഗ്രഥനവും, നവോത്ഥാനവും, ദേശീയ പ്രസ്ഥാനവുമൊക്കെയാണ്.

അവാർഡ് പ്രഖ്യാപനം നടത്തിയത് വയലാർ രാമവർമ്മ ട്രസ്റ്റ് പ്രസിഡൻ്റ് പെരുമ്പടവം ശ്രീധരനാണ്. ഇത് വയലാർ അവാർഡിൻ്റെ 48ാമത് പുരസ്കാര പ്രഖ്യാപനമാണ്. 1977 മുതൽ സാഹിത്യ മേഖലയിലെ മികച്ച കൃതിക്ക് പുരസ്ക്കാരം നൽകി വരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com