
കൊല്ലം : ചവറ പൊന്മന കാട്ടില്‍ മേക്കതില്‍ ദേവീക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചു (Kattil mekkathil devi temple). നവംബര്‍ 16 മുതല്‍ 27 വരെയാണ് വൃശ്ചികോത്സവം നടക്കുക. ഉത്സവത്തോടനുബന്ധിച്ച് 12 ദിവസം ഭക്തര്‍ കുടിലുകളില്‍ ഭജനംപാര്ക്കാറുണ്ട്. ഇക്കുറി ഇതിനായി ആയിരം കുടിലുകളാണ് ക്ഷേത്രപരിസരത്ത് ഒരുക്കുന്നത്. നേരിട്ടെത്തി 2,500 രൂപ നല്‍കിയാണ് രജിസ്ട്രേഷൻ ചെയ്യേണ്ടത് . 17-ന് രാവിലെ ഏഴുമുതല്‍ 11 വരെയും വൈകീട്ട് അഞ്ചുമുതല്‍ രാത്രി ഏഴുവരെയും കുടിലുകള്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ ബുക്കിങ് ഉണ്ടാകില്ല. ഇരട്ട ഭജനമഠങ്ങളും ബുക്ക് ചെയ്യാണ് അവസരമുണ്ട് . ഉത്സവത്തോടനുബന്ധിച്ച് വിശേഷാല്‍ പൂജകള്‍, തോറ്റംപാട്ട്, തിരുവാഭരണഘോഷയാത്ര എന്നിവയും നടക്കും. വ്യാപാരമേളയും വിവിധ കലാപരിപാടികളും ഉണ്ടാകും. ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ പോലീസിന്റെയും ക്ഷേത്രം ഏര്‍പ്പെടുത്തുന്ന വൊളന്റിയേഴ്സിന്റെയും സേവനമുണ്ടാകും. അഗ്നിരക്ഷാസേനയുടെ യൂണിറ്റ് ഉത്സവം കഴിയുന്നതുവരെ ക്ഷേത്രപരിസരത്തുണ്ടാകും.
കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രം | Kattil Mekkathil Devi Temple
കൊല്ലം ജില്ലയിലെ ചവറയ്ക്കു സമീപം പന്മനയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് കാട്ടിൽ മേക്കതിൽ ഭഗവതിക്ഷേത്രം (Kattil Mekkathil Devi Temple). മണികെട്ടമ്പലം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ജില്ലാ ആസ്ഥാനത്തു നിന്ന് 18 കിലോമീറ്റർ വടക്കു-പടിഞ്ഞാറു ഭാഗത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരാശക്തിയായ ശ്രീ ഭദ്രകാളിയാണ് കാട്ടിലമ്മ അഥവാ കാട്ടിൽ മേക്കതിൽ അമ്മ എന്നറിയപ്പെടുന്നത്.Kattil Mekkathil Devi Templeകായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രം. ക്ഷേത്രത്തിന്റെ ഒരു വശത്ത് അറബിക്കടലും മറുവശത്ത് ടി.എസ്. കനാലും സ്ഥിതിചെയ്യുന്നു.ക്ഷേത്രഭരണസമിതി ഏർപ്പെടുത്തിയ പ്രത്യേക ജങ്കാറിലൂടെ ഇവിടെ എത്തിച്ചേരാവുന്നതാണ്. ക്ഷേത്രത്തിനു സമീപമുള്ള ആൽമരത്തിൽ, പ്രത്യേകം പൂജിച്ചുനൽകുന്ന മണി നാമജപത്തോടെ പ്രദക്ഷിണം ചെയ്തു കെട്ടുന്നത് ഇവിടുത്തെ പ്രസിദ്ധമായ ഒരു ആചാരമാണ്. മനസ്സിൽ ന്യായമായ എന്താഗ്രഹിച്ചുകൊണ്ട് മണി കെട്ടുന്നുവോ അതു നടക്കുമെന്നാണ് വിശ്വാസം.