Description
Digital Voice of Kerala
Sunday, March 22, 2026

Digital Voice of Kerala
HomeKerala'MA റസാഖ് മാസ്റ്ററുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചു': കാരാട്ട് റസാഖിൻ്റെ മടക്കത്തിൽ...

‘MA റസാഖ് മാസ്റ്ററുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചു’: കാരാട്ട് റസാഖിൻ്റെ മടക്കത്തിൽ കാരാട്ട് ഫൈസൽ | Karat Razack

🎙️ Latest Podcast

കോഴിക്കോട്: കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ, എം.എ. റസാഖ് മാസ്റ്ററെ പരിഹസിച്ച് കാരാട്ട് ഫൈസൽ. എം.എ. റസാഖിന്റെ ശക്തമായ എതിർപ്പിനെ അവഗണിച്ചാണ് കാരാട്ട് റസാഖിനെ പാർട്ടിയിലേക്ക് തിരിച്ചെടുത്തതെന്ന് ഫൈസൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെട്ടു.(Karat Faisal on Karat Razack’s return to Muslim League )

കാരാട്ട് റസാഖ് നേരത്തെ പലതവണ ലീഗിലേക്ക് മടങ്ങാൻ ശ്രമിച്ചപ്പോഴൊക്കെ എം.എ. റസാഖ് മാസ്റ്റർ അത് തടയാൻ ശ്രമിച്ചിരുന്നുവെന്നാണ് ആരോപണം. റസാഖ് മാസ്റ്ററുടെ എതിർപ്പ് വകവയ്ക്കാതെ കാരാട്ട് റസാഖിനായി പാർട്ടി വാതിൽ തുറന്ന പി.കെ. ഫിറോസിന് അഭിവാദ്യമെന്നാണ് അദ്ദേഹം കുറിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെയാണ് എൽഡിഎഫ് ബന്ധം പൂർണ്ണമായും ഉപേക്ഷിച്ച് കാരാട്ട് റസാഖ് മാതൃസംഘടനയിലേക്ക് തിരിച്ചെത്തിയത്. പാണക്കാട്ടെത്തിയ അദ്ദേഹം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളിൽ നിന്ന് നേരിട്ട് അംഗത്വം സ്വീകരിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.