

തൃശൂർ : ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് ബി ജെ പി നേതാവ് കെ സുരേന്ദ്രൻ രംഗത്തെത്തി. പള്ളുരുത്തി സെൻ്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ അദ്ദേഹം മന്ത്രി വി ശിവൻകുട്ടിക്കെതിരെ വിമർശനമുയർത്തി. (K Surendran on Hijab controversy)
മന്ത്രി വോട്ട് ബാങ്കിനായി അടിസ്ഥാനമില്ലാത്ത കാര്യമാണ് പറയുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. കോടതി ഉത്തരവുകളും മറ്റും പരിശോധിക്കണമെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യൂണിഫോം നിശ്ചയിക്കാൻ അധികാരമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ ഹിജാബ് പ്രശ്നം ഉയർത്തിക്കൊണ്ടു വരുന്നതിന് പിന്നിൽ മത ഭീകരവാദികൾ സ്പോൺസർ ചെയ്യുന്ന ആളുകളാണ് എന്നും കെ സുരേന്ദ്രൻ ആരോപിച്ചു.