
ന്യൂഡൽഹി: സണ്ണി ജോസഫ് എം.എൽ.എയെ കെ.പി.സി.സി അധ്യക്ഷനായി നിയമിച്ചു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് മുതിർന്ന നേതാവും പേരാവൂർ എംഎൽഎയുമായ സണ്ണി ജോസഫ് എം.എൽ.എയെ കെ.പി.സി.സി അധ്യക്ഷനായി നിയമിച്ചത്. പി.സി. വിഷ്ണുനാഥ്, എ.പി. അനില്‍കുമാര്‍, ഷാഫ് പറമ്പില്‍ എന്നിവരേ പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരായും നിയമിച്ചു.