രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ സ​സ്പെ​ന്‍ഡ് ചെ​യ്ത​ത് ത​ന്‍റെ അ​റി​വോ​ടെ​യ​ല്ലെന്ന് കെ.​സു​ധാ​ക​ര​ൻ | K Sudhakaran

രാ​ഹു​ലി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ കൂ​ടി​യ യോ​ഗ​ത്തി​ൽ താ​ൻ പ​ങ്കെ​ടു​ത്തി​ല്ല.
K Sudhakaran

തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം താന്‍ അറിഞ്ഞിട്ടില്ലെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നടപടിയെടുക്കുന്ന യോഗത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

രാ​ഹു​ലി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ കൂ​ടി​യ യോ​ഗ​ത്തി​ൽ താ​ൻ പ​ങ്കെ​ടു​ത്തി​ല്ല.ഓരോ നേതാക്കൾക്കും അവരുടെ അവരുടെ അഭിപ്രായം ഉണ്ടാകും. പാർട്ടി എടുത്ത തീരുമാനത്തിനൊപ്പം നിൽക്കും. രാഹുലിൻ്റെ കാര്യത്തിൽ തൻ്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും കെ സുധാകരൻ വ്യക്തമാക്കി.

തെ​ളി​വു​ക​ള്‍ ഉ​ണ്ടാ​ക്കാ​ന്‍ ആ​ര്‍​ക്കും പ​റ്റും. അ​തു​വി​ശ്വ​സി​ച്ച് രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​ക​നെ ത​ള​ര്‍​ത്താ​നി​ല്ല. തെ​റ്റ് തി​രു​ത്തി കൂ​ടെ നി​ര്‍​ത്തു​ക​യാ​ണ് ചെ​യ്യേ​ണ്ട​ത്.രാഹുലിന്റെ രാഷ്ട്രീയ ഭാവി തകർക്കുന്നതിനോട് യോജിക്കില്ലെന്നും കെ സുധാകരൻ അഭിപ്രായപ്പെട്ടു

Related Stories

No stories found.
Times Kerala
timeskerala.com