K Sudhakaran : 'VD സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ല, ഞാൻ ആയിരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നില്ല': കെ സുധാകരൻ, 'ബീഡി - ബീഹാർ' പോസ്റ്റിലും വിമർശനം

യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും, പുതിയ അധ്യക്ഷൻ വരാത്തത് പോരായ്മയാണെന്നും, കോൺഗ്രസിൽ സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്നും കെ സുധാകരൻ വ്യക്തമാക്കി.
K Sudhakaran : 'VD സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ല, ഞാൻ ആയിരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നില്ല': കെ സുധാകരൻ, 'ബീഡി - ബീഹാർ' പോസ്റ്റിലും വിമർശനം
Published on

തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വിമർശിച്ച് രംഗത്തെത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകന് മർദ്ദനമേറ്റ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വി ഡി സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. (K Sudhakaran against VD Satheesan)

താൻ ആയിരുന്നുവെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബീഡി - ബീഹാർ പോസ്റ്റിൽ കെ പി സി സി അധ്യക്ഷൻ അഭിപ്രായവും പറഞ്ഞ പോസ്റ്റ് ഒഴിവാക്കേണ്ടത് ആയിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും, പുതിയ അധ്യക്ഷൻ വരാത്തത് പോരായ്മയാണെന്നും, കോൺഗ്രസിൽ സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്നും കെ സുധാകരൻ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com