
തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി. അധ്യക്ഷനുമായ കെ. സുധാകരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂരിൽ വെച്ച് തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ തൃശൂരിലെ സൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.(K Sudhakaran admitted to the hospital)
ജനറൽ മെഡിസിൻ, ന്യൂറോളജി വിഭാഗം ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ചു. കൂടുതൽ പരിശോധനകൾക്കായി എം.ആർ.ഐ. സ്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
പരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക് തുടർ ചികിത്സ നൽകുമെന്ന് ഡോക്ടർമാർ അറിയിച്ചു.