തൃശൂർ: കെ.പി.സി.സി. മുൻ അധ്യക്ഷൻ കെ. സുധാകരനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു അദ്ദേഹം ചികിത്സ തേടിയത്. ഒരു ബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനായാണ് കെ. സുധാകരൻ തൃശൂരിൽ എത്തിയത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയും വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിക്കുകയും ചെയ്തു.വിശദമായ പരിശോധനകൾക്ക് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടെത്തി. തുടർന്ന് ഉച്ചയോടെ അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.