
ജിയോയുടെ കടന്നുവരവോടുകൂടിയാണ് ഇന്ത്യൻ ടെലികോ മാർക്കറ്റിൽ വിപ്ലവകരമായ മാറ്റം നടന്നതെന്ന കാര്യത്തിൽ തർക്കമില്ല . മൊബൈൽ ഡാറ്റയിൽ "എംബി" മാത്രമറിഞ്ഞിരുന്ന നമ്മൾ ജിബി യുടെ കണക്കിൽ ഇന്റർനെറ്റ് ഉപയോഗിച്ച് തുടങ്ങിയതും ജിയോയുടെ വരവോടു കൂടിയാണ് . അങ്ങനെ കുറഞ്ഞ ചിലവില്‍ ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും വാഗ്ദാനം ചെയ്ത് രംഗത്തെത്തിയ ജിയോ അതിവേഗം വിപണി പിടിച്ചടക്കുകയും ചെയ്തു (Jio 8th Anniversary Offer) .
ഇപ്പോഴിതാ തങ്ങളുടെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി വമ്പൻ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ജിയോ. സെപ്റ്റംബര്‍ അഞ്ച് മുതല്‍ പത്ത് വരെ നിശ്ചിത പ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 700 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. 899 രൂപയുടെയും 999 രൂപയുടേയും 3599 രൂപയുടേയും പ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്.
കൂടാതെ 10 ഒടിടി പ്ലാനുകളുടെ സബ്‌സ്‌ക്രിപ്ഷന്‍, 175 രൂപ വിലയുള്ള 10 ജിബി ഡാറ്റ 28 ദിവസത്തേക്ക്, മൂന്ന് മാസത്തെ സൊമാറ്റോ ഗോള്‍ഡ് മെമ്പര്‍ഷിപ്പ് തുടങ്ങിയവയാണ് മറ്റൊരു ഓഫർ. 2999 രൂപയുടെ ഇടപാടുകള്‍ നടത്തുന്ന അജിയോ ഉപഭോക്താക്കള്‍ക്കുള്ള 500 രൂപയുടെ വൗച്ചറുകള്‍ എന്നിവയും ആനുകൂല്യങ്ങളായി.
എട്ടാം വാർഷിക ഓഫര്‍ അനുസരിച്ച് 899 രൂപയുടെ പ്ലാനിന് 90 ദിവസവും 999 രൂപയുടെ പ്ലാനിന് 98 ദിവസവുമാണ് വാലിഡിറ്റി. ദിവസേന 2 ജിബി ഡാറ്റയാണ് ഈ പ്ലാനുകളില്‍ ലഭിക്കുക. 3599 രൂപയുടെ പ്ലാനിന് 365 ദിവസമാണ് വാലിഡിറ്റി. ഇതില്‍ 2.5 ജിബി പ്രതിദിന ഡാറ്റയും ഉപഭോക്താക്കൾക്ക് ലഭിക്കും.