പത്തനംതിട്ട: കോന്നിയിൽ ജമാഅത്ത് സെക്രട്ടറിക്ക് വെട്ടേറ്റു. കോന്നി ജമാഅത്ത് സെക്രട്ടറി കാസിം കോന്നിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വെള്ളപ്പാറ സ്വദേശിയായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലീസ് പറയുന്നു.(Jamaat secretary hacked in Pathanamthitta, man in custody )
പോലീസിൻ്റെ പ്രാഥമിക നിഗമനമനുസരിച്ച്, മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. കുറച്ച് ദിവസങ്ങൾക്ക് മുൻപ് കസ്റ്റഡിയിലായ ഇയാൾ പള്ളിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ കിടന്ന വാഹനങ്ങൾ കല്ലുകൊണ്ട് ഉരച്ച് കേടുപാടുകൾ വരുത്തിയിരുന്നു.
ഇതിനെ തുടർന്ന് ജമാഅത്ത് സെക്രട്ടറി കാസിം കോന്നി പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് കരുതുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു.