Description
Digital Voice of Kerala
Sunday, March 1, 2026

Digital Voice of Kerala
HomeKerala'വെറുമൊരു മിസ്സിംഗ് കേസല്ല, കൊലപാതകമാണ്': വേദനയോടെ സൂരജ് ലാമയുടെ ഭാര്യ, ഭൗതികശരീരം...

‘വെറുമൊരു മിസ്സിംഗ് കേസല്ല, കൊലപാതകമാണ്’: വേദനയോടെ സൂരജ് ലാമയുടെ ഭാര്യ, ഭൗതികശരീരം സംസ്ക്കരിച്ചു | Suraj Lama

തിരുവനന്തപുരം: പോലീസ്, ആരോഗ്യ വകുപ്പുകളുടെ വീഴ്ചയാണ് തന്റെ ഭർത്താവ് സൂരജ് ലാമയുടെ മരണത്തിന് കാരണമായതെന്ന് ഭാര്യ റിനി ലാമ. ഇതൊരു സാധാരണ തിരോധാനം അല്ലെന്നും കൊലപാതകമാണെന്നും അവർ ആരോപിച്ചു. സൂരജ് ലാമയുടെ മൃതദേഹം കളമശ്ശേരി പൊതുശ്മശാനത്തിൽ സംസ്കരിച്ചതിന് പിന്നാലെയായിരുന്നു റിനിയുടെ വികാരാധീനമായ പ്രതികരണം.(It’s not just a missing person case, but a murder, says Suraj Lama’s wife)

കളമശ്ശേരി മെഡിക്കൽ കോളജിലെ ജീവനക്കാർ സൂരജ് ലാമയ്ക്ക് ഒരു ഡ്രിപ്പെങ്കിലും നൽകിയിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു. ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചത്. തന്റെ ഭർത്താവിന്റെ മരണത്തിൽ നീതി ലഭിക്കാൻ കേരള സമൂഹം മുഴുവൻ ഒപ്പമുണ്ടാകണമെന്ന് റിനി ലാമ അഭ്യർത്ഥിച്ചു.

സൂരജ് ലാമയുടെ തിരോധാനവും തുടർന്നുണ്ടായ മരണവും വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. വീഴ്ചകൾ ഓരോന്നായി റിനി ലാമ അക്കമിട്ട് നിരത്തുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala