Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKerala'എല്ലാം തെരഞ്ഞെടുപ്പ് സ്റ്റണ്ട്': ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ചതിൽ...

‘എല്ലാം തെരഞ്ഞെടുപ്പ് സ്റ്റണ്ട്’: ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ചതിൽ രമേശ് ചെന്നിത്തല | Government

🎙️ Latest Podcast

തിരുവനന്തപുരം: ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് അംഗീകരിക്കാനുള്ള സർക്കാർ തീരുമാനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വെറും ‘സ്റ്റണ്ട്’ മാത്രമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വോട്ടർമാരെ കബളിപ്പിക്കാനുള്ള പിണറായി സർക്കാരിന്റെ തന്ത്രമാണിതെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.(It’s all an election stunt, Ramesh Chennithala against the Government)

റിപ്പോർട്ട് നടപ്പാക്കാൻ സർക്കാരിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്. ഇത് വോട്ടർമാരെ പറ്റിക്കാനാണെന്ന് ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

പിഎസ്‌സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തിയതും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണ്. യുവാക്കളുടെ വോട്ട് ലക്ഷ്യം വെച്ചുള്ള നടപടിയാണിതെന്നും ചെന്നിത്തല ആരോപിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.