
തിരുവനന്തപുരം: മുനന്പത്തെ ഭൂമി ആരുടേതെന്ന് പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാന സർക്കാരും വഖഫ് ബോർഡും തീരുമാനിച്ചാൽ പത്ത് മിനിറ്റിൽ പ്രശ്നം പരിഹരിക്കാമെന്നും എന്നാൽ കേരളത്തിലെ രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാർ അജണ്ടയ്ക്ക് കുടപിടിക്കുകയാണ് സർക്കാർ എന്നും സതീശൻ വ്യക്തമാക്കി. എന്നാൽ മുനമ്പത്തെ ഭൂമി വഖഫ് ഭൂമി അല്ലെന്നായിരുന്നു സതീശന്റെ ആദ്യത്തെ നിലപാട്. (V. D. Satheesan)
വയനാട് പുനരധിവാസത്തിന് കേന്ദ്രം പണം നൽകാതിരിക്കുന്നത് പ്രതിഷേധാർഹമെന്നും സതീശൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനു പണം ചോദിക്കുന്നത് കേരളത്തെ അപമാനിക്കുന്നതിനുതുല്ല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.