തൃശ്ശൂര്‍ : തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വ്യാജ വോട്ട് ആരോപണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍.നാണംകെട്ട വഴിയിലൂടെ എംപിയാകുന്നതിലും നല്ലത് കഴുത്തിന് കയറ് തൂക്കുന്നതാണെന്ന് സുരേഷ് ഗോപിക്കെതിരെ സുധാകരന്റെ വിമർശനം.
തൃശ്ശൂരിൽ തെളിവുസഹിതം വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.സുരേഷ് ഗോപിയോട് വേറെ വെറുപ്പൊന്നുമില്ല. അദ്ദേഹം ഒരു എംപി ആയിരിക്കുന്നതിൽ സങ്കടവും പരാതിയുമില്ല. പക്ഷേ ഇങ്ങനെ ഒരു നാണംകെട്ട വഴിയിലൂടെ ഒരു എംപി ആവുക എന്നതിലും നല്ലത് കഴുത്തിൽ കയർ കെട്ടി തൂങ്ങുന്നതാണ്. ഇത്രയൊക്കെ തെളിവുകൾ വന്ന സാഹചര്യത്തിൽ താൻ എംപിയായി തുടരുന്നത് ശരിയല്ലെന്ന് പറഞ്ഞ് ജനത്തോട് ക്ഷമ പറഞ്ഞ് അദ്ദേഹം രാജി വെക്കണമെന്ന് സുധാകരൻ പറഞ്ഞു.
കള്ളവോട്ട് ചെയ്യുന്നത് കേരളത്തിലും ഇന്ത്യയിലും നേരത്തെയുണ്ട്. പക്ഷെ പരിമിതിയുണ്ട്. പൂട്ടിയിട്ട വീട്ടില്‍ വരെ വോട്ട് ചേര്‍ത്തിരിക്കുകയാണ്. എന്ത് ജനാധിപത്യമാണിത്. കള്ളവോട്ട് ചെയ്യുന്നതിന്റെ ഉത്തരവാദിത്തം ഭരണകക്ഷി മനസ്സുകൊണ്ട് ഏറ്റെടുക്കേണ്ടി വരികയാണ്. നിഷേധിക്കാന്‍ സാധിക്കുന്നില്ല അവര്‍ക്ക്.
രാഹുൽ ഗാന്ധി പറഞ്ഞത് തെറ്റാണെന്ന് നെഞ്ചത്ത് കൈവെച്ച് പറയാൻ ധൈര്യമുള്ള ഏതെങ്കിലും ബിജെപി നേതാക്കൻമാരുണ്ടോയെന്ന് ചോദിച്ച അദ്ദേഹം മനസാക്ഷി കുത്തുകൊണ്ട് അവർക്ക് അതിന് കഴിയില്ലെന്നും പറഞ്ഞു. സിപിഎമ്മും കള്ളവോട്ട് ചേർക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.