കോഴിക്കോട്: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെയുള്ള പരാതി കുടുംബപ്രശ്നമാണെന്നും അത് പരിഹരിക്കപ്പെട്ടതായാണ് അറിവെന്നും നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. ജനമാണ് യജമാനന്മാർ, എല്ലാം ജനം തീരുമാനിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(It is a family issue, Speaker supports KB Ganesh Kumar )
ചില സമയങ്ങളിലെങ്കിലും മാധ്യമങ്ങൾ ‘കൊട്ടേഷൻ സംഘങ്ങളെപ്പോലെ’ പ്രവർത്തിക്കുന്നുണ്ടെന്ന് സ്പീക്കർ രൂക്ഷമായി വിമർശിച്ചു. വാർത്തകൾ നിർഭയമായി റിപ്പോർട്ട് ചെയ്യാനാണ് മാധ്യമങ്ങൾ തയ്യാറാകേണ്ടത്.
ഭൂരിഭാഗം മാധ്യമങ്ങളും പിആർ ജോലി ചെയ്യുന്നവരായി മാറിയിരിക്കുന്നു. സോഷ്യൽ മീഡിയയുടെ നിലവാരത്തിലേക്ക് മാധ്യമങ്ങൾ തരംതാഴരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

