ദുരിതമേഖലയിൽ സഹായഹസ്തവുമായി ഇസാഫ് ബാങ്ക്

ദുരിതമേഖലയിൽ സഹായഹസ്തവുമായി ഇസാഫ് ബാങ്ക്
Published on

തൃശൂർ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിത മേഖലയിലുള്ള ആളുകൾക്കായി ജില്ലാ ഭരണകൂടവും കുടുംബശ്രീയും ചേർന്ന് സംഘടിപ്പിച്ച 'ഞങ്ങളുമുണ്ട് കൂടെ' തൊഴിൽമേളയിലൂടെ യുവാക്കൾക്ക് ജോലി നൽകി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്. മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്ത തൊഴിൽമേളയിൽ നിരവധി ആളുകളാണ് പങ്കെടുത്തത്. ആദ്യഘട്ടത്തിൽ തെരെഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ പ്രവേശിക്കുന്നതിനുള്ള ഓഫർ ലെറ്ററുകൾ ബാങ്ക് വിതരണം ചെയ്തു. മന്ത്രി കെ രാജൻ, വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മേപ്പാടി പഞ്ചായത് പ്രസിഡന്റ് കെ ബാബു മറ്റു ഭരണ സംഘങ്ങളുടെയും ആഭിമുഖ്യത്തിൽ ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോൾ തോമസ്, ഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മെറീന പോൾ, ഇസാഫ് ബാങ്ക് എച്ച്.ആർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് തോമസ് എന്നിവരുമായി നടന്ന ചർച്ചയിൽ വരും ദിവസങ്ങളിൽ ദുരിതബാധിത മേഖലയിൽ ഇസാഫ് ഫൗണ്ടേഷൻ തൊഴിൽ നൈപുണ്യ പരിശീലനങ്ങൾ നൽകുമെന്ന് പ്രഖ്യാപിച്ചു. അതോടൊപ്പം ഇസാഫ് ബാങ്ക് തൊഴിൽ സംരംഭങ്ങൾക്ക് വേണ്ട വായ്പകളും ദുരന്ത മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ട പദ്ധതികളും ആവിഷ്കരിക്കുമെന്നും സർക്കാരിന് ഉറപ്പ് നൽകി.കൂടാതെ ഇസാഫ് ബാങ്ക് അധികൃതർ ദുരന്ത മേഖല സന്ദർശിക്കുകയും ചെയ്തു.

മേഖലയിലെ കൂടുതൽ യുവാക്കൾക്ക് ജോലി നൽകുമെന്നും ഇസാഫ് ബാങ്ക് എന്നും വായനാടിനൊപ്പം ഉണ്ടാകുമെന്നും ബാങ്ക് എംഡിയും സിഇഒയുമായ കെ പോൾ തോമസ് അറിയിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള പ്രസ്ഥാനമെന്ന നിലയിൽ, ദുരന്തം ബാധിച്ച പുഞ്ചിരി മട്ടം, ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇസാഫ് ബാങ്ക് സജീവമായി പങ്കെടുത്തിരുന്നു. ഇസാഫിന്റെ മേൽനോട്ടത്തിൽ ദുരന്തമേഖലയിൽ സജ്ജീകരിച്ച മൊബൈൽ മെഡിക്കൽ സെന്ററിന്റെ സേവനം കഴിഞ്ഞ ദിവസമാണ് അവസാനിപ്പിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളിൽ കൗൺസിലിംഗും കുട്ടികൾക്കായി പ്രത്യേക മാനസികാരോഗ്യ പിന്തുണയും പരിചരണവും നൽകാൻ ഇസാഫിന് സാധിച്ചു. അഥിതി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com