Description
Digital Voice of Kerala
Friday, March 27, 2026

Digital Voice of Kerala
HomeKerala'പ്രായാധിക്യം മൂലം കിളിപോയി': AK ബാലനെതിരെ VK ശ്രീകണ്ഠൻ | AK...

‘പ്രായാധിക്യം മൂലം കിളിപോയി’: AK ബാലനെതിരെ VK ശ്രീകണ്ഠൻ | AK Balan

🎙️ Latest Podcast

പാലക്കാട്: എ.കെ. ബാലന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി വി.കെ. ശ്രീകണ്ഠൻ എംപി. പ്രായധിക്യം മൂലം എ.കെ. ബാലന്റെ ‘കിളിപോയെന്നും’ അദ്ദേഹത്തിന് സ്ഥലകാല വിഭ്രമം സംഭവിച്ചിരിക്കുകയാണെന്നും ശ്രീകണ്ഠൻ പരിഹസിച്ചു. പാലക്കാട് സീറ്റ് ബിജെപിക്ക് വിൽക്കാൻ മുൻകൈ എടുത്തത് എ.കെ. ബാലനാണെന്നും അദ്ദേഹം ആരോപിച്ചു.(Insane due to old age, VK Sreekandan against AK Balan

പാലക്കാട് മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിക്ക് ജയിക്കാൻ സൗകര്യമൊരുക്കുന്നത് എ.കെ. ബാലനും കൂട്ടരുമാണ്. ബിജെപിക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്ന സിപിഎം ഡീൽ കേരളമാകെ ചർച്ചയാണെന്ന് അദ്ദേഹം പറഞ്ഞു.

പാർട്ടിയുമായി ഒരു ബന്ധവുമില്ലാത്ത, മെമ്പർഷിപ്പോ പ്രവർത്തന പരിചയമോ ഇല്ലാത്ത ഒരു ഹോട്ടൽ വ്യവസായയെ സ്ഥാനാർത്ഥിയാക്കിയത് മതേതര വോട്ടുകൾ ഭിന്നിപ്പിക്കാനാണ്. ഇത് ബിജെപിയെ സഹായിക്കാനുള്ള നീക്കമാണെന്ന് ശ്രീകണ്ഠൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സിപിഎമ്മിനെ കാഴ്ചബംഗ്ലാവിൽ വെക്കേണ്ടി വരുമെന്നും ജനങ്ങൾ ഇതിന് കനത്ത പ്രഹരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.