
പത്തനംതിട്ട: എട്ടാംക്ലാസുകാരിയെ ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു(pregnant).
കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് മനസിലായതോടെ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ അമ്മ പെൺകുട്ടിയെ പരിശോധനയ്ക്കായി കൊണ്ട് വന്നപ്പോഴാണ് പെൺകുട്ടി ഏഴാഴ്ച ഗർഭിണിയാണെന്ന് അറിയുന്നത്.
തുടർന്നുള്ള അന്വേഷണത്തിലാണ് പിതാവാണ് കൃത്യത്തിന് പിന്നിലെന്ന് മനസിലായത്. ഇതോടെ കട്ടപ്പന സ്വദേശിയായ 43 കാരനായ പിതാവിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.