ചാലിയാറിൽ മണൽ കടത്ത് വ്യാപകം; രാത്രിയും പകലുമായി എടുക്കുന്നത് നൂറു കണക്കിന് ലോഡ് മണൽ | Illegal sand mining in Chaliyar

മലയാളികൾക്ക് പകരം അന്യ സംസ്ഥാന തൊഴിലാളികളെയാണ് വള്ളത്തിൽ നിന്ന് മണൽ വാഹനങ്ങളിൽ കയറ്റാൻ ഉപയോഗിക്കുന്നത് .
ചാലിയാറിൽ മണൽ കടത്ത് വ്യാപകം; രാത്രിയും പകലുമായി എടുക്കുന്നത് നൂറു കണക്കിന് ലോഡ് മണൽ | Illegal sand mining in Chaliyar
Published on

പ്രത്യേക ലേഖകൻ
കോഴിക്കോട് : ചാലിയാർ പുഴയിൽ വ്യാപക മണൽ കടത്ത്. രാത്രിയിലും പകലുമായിട്ടാണ് മണൽ എടുക്കുന്നത് (Illegal sand mining in Chaliyar). മലയാളികൾക്ക് പകരം അന്യ സംസ്ഥാന തൊഴിലാളികളെയാണ് വള്ളത്തിൽ നിന്ന് മണൽ വാഹനങ്ങളിൽ കയറ്റാൻ ഉപയോഗിക്കുന്നത് .ജില്ലയിലെ വിവിധ കടവുകളിൽ നിന്ന് സമാന മയരീതിയിലാണ് മണൽകടത്ത് നടക്കുന്നതെന്നാണ് പരിസരവാസികൾ പറയുന്നത്.

നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിൽപെട്ട ചാലിയാർ പുഴയിൽ നിന്നും മണൽ എടുത്ത് ചെറുപുഴ വഴി കോളത്തറ,ചുങ്കം, പൂളക്കടവ്,മദ്രസ്സങ്ങാടി കയറ്റിയിൽ, ഓടുമ്പ്ര,നല്ലളം എന്നിവിടങ്ങളിലും. ഫറൂക്ക് പോലീസ് സ്റ്റേഷൻ പരിധിയിൽ കല്ലംമ്പാറ, പൂറ്റെകാട്,കോടമ്പുയ, പരുത്തിപ്പാറ, മൂർക്കനാട്കടവ്,ഫറൂഖ്കോളേജ് എന്നിവിടങ്ങളിലും ,പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ മൂർക്കനാട് പാറമ്മൽ, മൂർക്കനാട്, അറപ്പുഴവരണക്കൽ, അറപ്പുഴവില്ലേജ് ഓഫീസ്, മണക്കടവ്, തെക്കെപ്പാടം, വെള്ളാഴിക്കോട്,പെരുമണ്ണപാറമ്മൽ എന്നിവിടങ്ങളിലുമാണ് നൂറു കണക്കിന് ലോഡ് മണൽ ദിവസവും എടുത്ത് കൊണ്ടിരിക്കുന്നത്.

മണൽ എടുക്കുന്നവരിൽ വലിയ ഒരുവിഭാഗം ആളുകൾ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ളവരും, ലഹരിഉപയോഗിക്കുന്നവരുമാണ് എന്ന് പ്രദേശ വാസികൾ പറയുന്നു.വലിയ തരത്തിൽ ഉദ്യോഗസ്ഥ മാഫിയ കൂട്ട്കെട്ട് ഇതിന്പിന്നിൽ പ്രവൃത്തിക്കുന്നുടണ്ടെന്നും, ആ ബന്ധം അന്വേഷണപരിധിയിൽ ഉൾപ്പെടുത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

മണൽ എടുക്കുന്ന തോണികൾ പിടിച്ച് എടുകാണാമെന്നും , മണൽ എടുക്കുന്നവരുടെ പേരിലും ,കൊണ്ടു വന്നിടുന്ന സ്ഥല ഉടമകളുടെ പേരിലും കേസ് എടുത്താലേ ഒരു പരിധി വരെ എങ്കിലും ഇത് നിയന്ത്രിക്കാൻ പറ്റുവെന്നും പ്രദേശവാസികൾ പറയുന്നു. മണൽ കടത്താൻ എസ്‌കോർട്ട് നിൽക്കുന്നവർ നമ്പർ ബോഡ് ഇല്ലാത്ത വാഹനങ്ങളാണ് ഉപയോഗിക്കുന്നതെന്നും ആക്ഷേപമുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com