
നിലമ്പൂര്‍: തൃണമൂല്‍ കോണ്‍ഗ്രസിനെ അസോസിയേറ്റ് അംഗമാക്കാന്‍ തീരുമാനം. യുഡിഎഫ് ഏകോപന സമിതിയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. യുഡിഎഫ് സ്ഥനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കണമെന്ന ആവശ്യവും യുഡിഎഫ് തീരുമാനവും പി വി അന്‍വറിനെ അറിയിക്കും.
അൻവറിന്റെ ഭീഷണിക്ക് വഴങ്ങേണ്ടെന്ന് യുഡിഎഫിന്റെ തീരുമാനം. പ്രതിപക്ഷ നേതാവിനെ ഒറ്റപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് യുഡിഎഫ് യോഗം തീരുമാനിച്ചു.
നിലമ്പൂരില്‍ ചേര്‍ന്ന യോഗം ഏകദേശം ഒരു മണിക്കൂറോളം നീണ്ടു.സ്ഥാനാർത്ഥിയെ പിന്തുണച്ച് വാർത്താ സമ്മേളനം നടത്തിയാൽ അൻവറിന് യു.ഡി.എഫ് അസോസിയേറ്റ് അംഗമാവാമെന്നും യോഗത്തിൽ തീരുമാനിച്ചു. യുഡിഎഫ് യോഗ തീരുമാനം അടൂർ പ്രകാശ് അൻവറിനെ അറിയിക്കും.