
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ 'പോടാ ചെറുക്കാ' എന്ന് വിളിച്ചെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ആരോപണം നിഷേധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു. താൻ രാഹുലിനെ അങ്ങനെ വിളിച്ചിട്ടില്ല, വിളിക്കുകയുമില്ലെന്ന് മന്ത്രി പറഞ്ഞു. മൈക്ക് ഓഫ് ആയിരുന്ന സമയത്താണ് താൻ അങ്ങനെ വിളിച്ചതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് നുണ പറയുകയാണെന്നും ബിന്ദു പറഞ്ഞു.