ആലപ്പുഴ : റോഡിൽ വച്ച് വീട്ടമ്മയെ ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്കൻ പിടിയിൽ. ആലപ്പുഴ തൃക്കുന്നപ്പുഴയിൽ കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ വീട്ടമ്മയെ വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തി പ്രതി ലൈംഗികമായി ഉപദ്രവിച്ചത്.
സംഭവത്തിൽ പ്രതിയായ പാനൂർ തറയിൽ വീട്ടിൽ മുഹമ്മദ് സഹീറിനെ (47) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഒട്ടനവധി കേസുകളിൽ പ്രതിയായ ഇയാളെ കോടതി റിമാൻഡ് ചെയ്തു