പാചകവാതക സിലിൻഡർ ചോർന്നതറിയാതെ സ്വിച്ചിട്ടു; തീ ആളിപ്പടർന്ന് വീട്ടമ്മക്ക് ദാരുണാന്ത്യം | Housewife died after cooking gas leaked and caught fire

പാചകവാതക സിലിൻഡർ ചോർന്നതറിയാതെ സ്വിച്ചിട്ടു; തീ ആളിപ്പടർന്ന് വീട്ടമ്മക്ക് ദാരുണാന്ത്യം | Housewife died after cooking gas leaked and caught fire
Updated on

കൊല്ലം: പാചകവാതക സിലിൻഡർ ചോർന്നതറിയാതെ സ്വിച്ചിട്ടപ്പോൾ തീ ആളിപ്പടർന്ന് പൊള്ളലേറ്റ വീട്ടമ്മക്ക് ദാരുണാന്ത്യം (Housewife died after cooking gas leaked and caught fire). കൊല്ലം , മയ്യനാട് കാരിക്കുഴി സുചിത്രമുക്ക് പള്ളിപ്പുരയഴികം വീട്ടിൽ എൻ.രത്നമ്മ എന്ന 74 കയറിയാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു ദാരുണ സംഭവം ഉണ്ടായത് . വീടിന്റെ ഹാളിൽ കിടന്ന്‌ ഉറങ്ങുകയായിരുന്ന രത്നമ്മ ചായ തയ്യാറാക്കുന്നതിന് അടുക്കളയിലെത്തി ലൈറ്റിന്റെ സ്വിച്ചിട്ടപ്പോൾ മുറിക്കുള്ളിൽ തങ്ങിനിന്ന വാതകത്തിന് തീപിടിക്കുകയായിരുന്നു.

ആളിപ്പടർന്ന തീയിൽപ്പെട്ട ഇവർക്ക് ഗുരുതരമായ പൊള്ളലേറ്റ വീട്ടമ്മയെ ഉടൻ തന്നെ പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ച് പ്രാഥമികചികിത്സ നൽകി. എന്നാൽ 50 ശതമാനത്തിലേറെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്നതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച അർധരാത്രി മരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com