Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala
HomeKeralaകഴിച്ച ഭക്ഷണത്തിൻ്റെ പണം ചോദിച്ചു: കൊച്ചിയിൽ ഹോട്ടൽ ഉടമയ്ക്കും ജീവനക്കാരനും ക്രൂരമർദനം...

കഴിച്ച ഭക്ഷണത്തിൻ്റെ പണം ചോദിച്ചു: കൊച്ചിയിൽ ഹോട്ടൽ ഉടമയ്ക്കും ജീവനക്കാരനും ക്രൂരമർദനം | Hotel

🎙️ Latest Podcast

കൊച്ചി: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് തൃക്കാക്കരയിൽ ഹോട്ടൽ ഉടമയ്ക്കും ജീവനക്കാരനും നേരെ മൂന്നംഗ സംഘത്തിന്റെ ക്രൂരമായ ആക്രമണം. തൃക്കാക്കര മുൻസിപ്പൽ മാർക്കറ്റിന് സമീപം പ്രവർത്തിക്കുന്ന ‘ടി കമ്പനി’ എന്ന ഹോട്ടലിൽ രാത്രിയാണ് സംഭവം നടന്നത്.(Hotel owner and employee brutally beaten in Kochi for asking the money for food that has been eaten)

ആക്രമണത്തിൽ പരിക്കേറ്റ കടയുടമയെയും ജീവനക്കാരനെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലിൽ എത്തിയ മൂന്ന് യുവാക്കൾ ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ മടങ്ങാൻ ശ്രമിച്ചു. ഇത് ഹോട്ടൽ ജീവനക്കാരനായ അസം സ്വദേശി അബ്ബാസ് ചോദ്യം ചെയ്തു. ഇതോടെ പ്രകോപിതരായ സംഘം അബ്ബാസിനെ മർദിക്കുകയായിരുന്നു. തടയാൻ എത്തിയ കടയുടമ അത്താണി സ്വദേശി തൻസിലിനും ക്രൂരമായ മർദനമേറ്റു.

തൻസിലിന്റെ മുഖത്തും മൂക്കിനും ചെവിയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അബ്ബാസിനും മർദനത്തിൽ പരിക്കേറ്റു. കടയിൽ പതിവായി എത്താറുള്ള യുവാക്കളാണ് ആക്രമണം നടത്തിയത്. ചായ കുടിച്ച ശേഷം പണം നൽകാതെ പോകുന്നത് തടഞ്ഞതാണ് സംഘത്തെ പ്രകോപിപ്പിച്ചത്. സംഭവത്തിൽ തൃക്കാക്കര പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളിൽ ഒരാളെ പോലീസ് ഇതിനകം കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. മറ്റ് രണ്ട് പേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.