
പത്തനംതിട്ട : ആറന്മുള ഉത്രട്ടാതി ജലമേള ആഘോഷിക്കാനൊരുങ്ങി പത്തനംതിട്ട. ഇന്ന് 1.15ന് ആറന്മുള സത്രക്കടവിൽ റവന്യൂ മന്ത്രി കെ രാജനാണ് ജലമേള ഉദ്‌ഘാടനം ചെയ്യുന്നത്. (Holiday in Pathanamthitta today )
വള്ളംകളി മത്സരം നടക്കുന്നത് ഉച്ചയ്ക്ക് ഒന്നരയോടെയാണ്. ഇതിൽ 51 പള്ളിയോടങ്ങൾ ഉണ്ടാകും. ഇത്തവണ മത്സരങ്ങളിൽ എ, ബി ബാച്ചുകളിലായി പങ്കെടുക്കുന്നത് 50 പള്ളിയോടങ്ങളാണ്.
ഇതോടനുബന്ധിച്ച് ജില്ലയിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകം ആണ്.